TOP
Monday, April 16, 2012
പത്രക്കാരെ തല്ലണം 'നീല' ടാബ് ലറ്റ്*************
പത്രക്കാര്‍ക്ക് തല്ലു കിട്ടാറായിട്ടുണ്ട് ! അല്ലെങ്കില്‍ ബി.ജെ.പി എം എല്‍ എമാരെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതിന്റെ ഉദ്ദേശം എന്താണ്? അവരും മനുഷ്യന്മാരല്ലേ? അവര് നിയമസഭയിലിരുന്നു ടാബ്ലറ്റില്‍ നീലയാണോ മഞ്ഞയാണോ കാണുന്നത് എന്നൊക്കെ അന്വേഷിക്കാന്‍ പോകുന്നവനെ തല്ലുകയല്ലാതെ പിന്നെന്താ ചെയ്യേണ്ടത്?
'എന്റെ ടാബ്ലെറ്റ് , എന്റെ കണ്ണ് ' . ഞാന്‍ എന്ത് കാണുന്നു എന്നത്' that's none of your bloody business' എന്ന് പറയാത്തത് ഇംഗ്ലീഷ് അറിയാത്തത് കൊണ്ടല്ല, മറിച്ച് സഭയുടെ മാന്യത കാത്തു സൂക്ഷിക്കേണ്ടത് കൊണ്ടാണെന്ന് ആ എം എല്‍ എമാര്‍ക്ക് അറിയാം. എന്നിട്ടും ആദ്യം കര്‍ണാടക, ഇപ്പോള്‍ ഗുജറാത്ത് നിയമസഭയില്‍ സഭ നടപടികള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചു കിട്ടിയ ഗാലറിയില്‍ ഇരുന്ന് മന്ത്രിമാരുടെയും എം എല്‍ എമാരുടേയും സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നത് എന്തിനാണ്, ഹേ ..?
ഭാഷ അറിയാത്ത നാട്ടില്‍ ചെന്നാല്‍ ആദ്യം പഠിക്കുന്നത് തെറിയും അശ്ലീല വാക്കുകളും ആണ്. അത് സ്വാഭാവികം. അത് തന്നെയാണ് അവര്‍ക്കും സംഭവിച്ചിട്ടുണ്ടാകുക. ടാബ്ലെറ്റ് എന്നാ ഭാഷയറിയാത്ത ലോകത്ത് ചെന്നപ്പോള്‍ അവരും ആദ്യം പഠിച്ചത് ആ വകയൊക്കെ ആകുമെന്നതിനാല്‍ എനിക്ക് അവരെ കുറ്റം പറയാനാകുന്നില്ല.
എന്തായാലും , ഞാനുമൊരു ടാബ്ലെറ്റ് വാങ്ങാന്‍ തീരുമാനിച്ചു!! ഇനി നിയമസഭയില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒരു സീറ്റ് കിട്ടിയാല്‍ മതി.
Subscribe to:
Post Comments (Atom)
No comments:
Post a Comment